കുടുങ്ങിയ സ്കൂട്ടറുമായി ലോറി മുന്നോട്ട് പോകുന്നു ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

പാലായില്‍ യുവാക്കളെ ഇടിച്ചിട്ട് ലോറി, അടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി സഞ്ചരിച്ചത് എട്ട് കിലോമീറ്റര്‍, ഡ്രൈവര്‍ക്കായി തിരച്ചില്‍

എറണാകുളം മരങ്ങാട്ടുപള്ളിൽ ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ലോറി നിന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലായിൽ യുവാക്കളെ ഇടിച്ചിട്ട ശേഷം അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി ടോറസ് ലോറി സഞ്ചരിച്ചത് എട്ട് കിലോമീറ്റർ. പാലാ ബൈപ്പാസിൽ ഇന്നലെ രാത്രി 11.30 യോടെയായിരുന്നു അപകടം. വഴിയരികിൽ സംസാരിച്ചു കൊണ്ടു നിന്ന മേവട സ്വദേശികളായ അലൻ കുര്യൻ (26), നോബി (25) എന്നിവർക്ക് നേരെ ലോറി പാഞ്ഞു വരുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ അലന്റെ സ്കൂട്ടറുമായി ലോറി മുന്നോട്ട് പോയി. എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ എറണാകുളം മരങ്ങാട്ടുപള്ളിൽ ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ലോറി നിന്നത്. ഈ സമയം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അടൂർ സ്വദേശിയായ അച്ച്യുതൻ ആണ് ലോറി ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോറിയുടെ ക്യാബിനിൽ നിന്ന് മദ്യ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. റോഡിലുരഞ്ഞ് സ്കൂട്ടർ പൂർണമായും നശിച്ചു. ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT