അപകടത്തിന്റെ ദൃശ്യങ്ങള്‍  
Kerala

താഴെ ചൊവ്വയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം, ബസ് കാത്തിരിപ്പ് കേന്ദ്രവും കടയും തകര്‍ന്നു, ഒരാള്‍ക്ക് പരിക്ക്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ - തലശേരി 66 ദേശീയപാതയില്‍ ചരക്കു ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം. കണ്ണൂര്‍ താഴെ ചൊവ്വ തെഴുക്കില്‍ പീടികയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ടലോറി റോഡരികിലെ ബസ് കാത്തിരുപ്പ് കേന്ദ്രവും തുന്നല്‍ കടയും തകര്‍ത്താണ് നിന്നത്. സമീപത്തെ സ്വകാര്യ ലാബ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ലോറിയിലെ സഹഡ്രൈവര്‍ അഖിലിന് പരിക്കേറ്റു.

ഗുജറാത്തില്‍ നിന്നും എറണാകുളത്തേക്ക് തുണി,പപ്പടം, പെയിന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ബാരലുകള്‍ തുടങ്ങിയ ചരക്കുകളുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

വാഹനങ്ങള്‍ താഴെ ചൊവ്വ ഗേറ്റ് വഴി കണ്ണൂര്‍ സിറ്റി റോഡിലൂടെ കണ്ണൂര്‍ നഗരത്തിലേക്ക് തിരിച്ചു വിട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കണ്ണൂര്‍ സിറ്റി, ടൗണ്‍ പൊലിസ് ഫയര്‍ ഫോഴ്‌സ് എന്നിവയും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.

Lorry loses control in Lower Marsa, causing accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT