ആധാരം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും എന്ന ആശങ്ക വേണ്ട. പരിഭ്രാന്തരാകേണ്ട. എന്തിനും ഏതിനും പരിഹാരമുണ്ടല്ലോ. നിങ്ങളുടെ ആധാരം നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഏതാണെന്ന് നോക്കാം.
ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുക. പത്രപ്പരസ്യം നല്‍കി സബ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നും ആധാരത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പി കരസ്ഥമാക്കുക. ഈ പകര്‍പ്പ് നിയമപരമായി ഒറിജിനലിന് തുല്യമായി ഉപയോഗിക്കാന്‍ കഴിയും.
പൊലീസില്‍ പരാതി നല്‍കാം
ആധാരം നഷ്ടപ്പെട്ട വിവരം കാണിച്ച് ആദ്യം തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. പൊലീസ് നല്‍കുന്ന എഫ്‌ഐആര്‍ അല്ലെങ്കില്‍ പരാതി കൊടുക്കുമ്പോള്‍ ലഭിക്കുന്ന എഫ്‌ഐആര്‍ സുരക്ഷിതമായി സൂക്ഷിക്കുക.
പത്രപ്പരസ്യം
പ്രമുഖ പത്രങ്ങളില്‍ ആധാരം നഷ്ടപ്പെട്ട വവിവരം ഉള്‍പ്പെടുത്തി പരസ്യം നല്‍കുക. വസ്തുവിന്റെ വിവരങ്ങള്‍, സര്‍വേ നമ്പര്‍, വിസ്തീര്‍ണം, ആധാര നമ്പര്‍, ആരുടെ പേരിലാണ് തുടങ്ങിയവ പരസ്യത്തില്‍ ഉള്‍പ്പെടുത്തണം. ഒന്ന് ഇംഗ്ലീഷിലും മറ്റൊന്ന് പ്രാദേശിക ഭാഷയിലുള്ള പത്രത്തിലും നല്‍കാം. വസ്തുവിന്റെ കാര്യങ്ങള്‍, നഷ്ടപ്പെട്ട രേഖകളെ കുറിച്ചുള്ള വിവരങ്ങള്‍, നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ എന്നിവ അറിയിപ്പിലുണ്ടാകണം. ഇതുസംബന്ധിച്ച് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍, പ്രസിദ്ധീകരിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അറിയിക്കാവുന്നതാണ് എന്നും പരാമര്‍ശിക്കേണ്ടതുണ്ട്. ഈ പരസ്യം നല്‍കുന്നതിന് വ്യക്തമായ കാരണങ്ങള്‍ വിശദീകരിക്കുന്ന നോട്ടറൈസ്ഡ് സത്യവാങ്മൂലവും ഒരു വക്കീലിന്റെ കത്തും നല്‍കണം.
സര്‍ട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിക്കുക
ആധാരം രജിസ്റ്റര്‍ ചെയ്ത സബ് രജിസ്റ്റര്‍ ഓഫീസില്‍ പോയി ആധാരത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിക്കുക. ഇതിനായി അപേക്ഷാ ഫീസും ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കുന്നതിനുള്ള നിശ്ചിത തുകയും അടയ്ക്കുക.
ബാങ്ക് ലോണ്‍ എടുക്കാന്‍ കഴിയുമോ?
സാധാരണയായി ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കാനായി ആധാരത്തിന്റെ ഒറിജിനല്‍ ചോദിക്കാറുണ്ട്. ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കേണ്ടി വരും. പൊലീസ് റിപ്പോര്‍ട്ടും സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന്, ആധാരം കളഞ്ഞുപോയെന്നുള്ള സര്‍ട്ടിഫിക്കറ്റും ബാങ്കിന് നല്‍കണം. ഈ രേഖകള്‍ പരിശോധിച്ച് ഒരു നിയമോപദേശകന്റെ സഹായത്തോടെ കാര്യങ്ങള്‍ പരിശോധിച്ച് വായ്പ അനുവദിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates