സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം 
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് 

സംസ്ഥാനത്ത് കനത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ, വേനല്‍മഴ പെയ്യുമെന്ന പ്രതീക്ഷയ്ക്ക് ആക്കംകൂട്ടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ, വേനല്‍മഴ പെയ്യുമെന്ന പ്രതീക്ഷയ്ക്ക് ആക്കംകൂട്ടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍  ശക്തി പ്രാപിച്ചു ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് പ്രവചനം.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയില്ല.

സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലായിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകല്‍ ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി. 38.8 ഡിഗ്രി സെല്‍ഷ്യസ്. തൃശൂര്‍ വെള്ളാനിക്കരയാണ് തൊട്ടടുത്ത്. 38.6 ഡിഗ്രി സെല്‍ഷ്യസ്.  മറ്റു ജില്ലകളില്‍ 35നും 38 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ഉയര്‍ന്ന താപനില. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം