എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എഐ ഇമേജ്‌
Kerala

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ്

പേരിനൊപ്പം തന്നെ പരീക്ഷയുടെ മാനദണ്ഡങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരികയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പേരിനൊപ്പം തന്നെ പരീക്ഷയുടെ മാനദണ്ഡങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരികയാണ്.

മുന്‍വര്‍ഷങ്ങളില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കായിരുന്നു സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ചോദ്യപേപ്പറിന്റെ കാഠിന്യം കൂടുന്ന വര്‍ഷങ്ങളില്‍ വിജയികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കാന്‍ പുതിയ കട്ട് ഓഫ് രീതി കൊണ്ടു വന്നു. ഓരോ വര്‍ഷവും ചോദ്യപേപ്പറിന്റെ നിലവാരം വിലയിരുത്തി പരീക്ഷാ ബോര്‍ഡ് തീരുമാനിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും ഇനി വിജയികളെ നിശ്ചയിക്കുക.

ഇത് പരീക്ഷാഫലത്തില്‍ സ്ഥിരത ഉറപ്പാക്കാനും അര്‍ഹരായ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാനും സഹായിക്കും. ജനുവരി ആദ്യവാരം രജിസ്ട്രേഷന്‍ ആരംഭിക്കുകയും ഫെബ്രുവരിയില്‍ പരീക്ഷ നടത്തുകയും ചെയ്യും.

എല്‍.പി, യു.പി വിഭാഗങ്ങളിലായി നമ്മുടെ കുരുന്നുകളുടെ പഠനനിലവാരം ഉയര്‍ത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങള്‍ സഹായിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സി എം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം ആശംസിക്കുന്നു.

LSS and USS exams will henceforth be known as the CM Kids Scholarship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു കാരണവശാലും കൊടുക്കില്ല'; സഭയില്‍ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു; വിഡിയോ വൈറല്‍; വിമര്‍ശനം

'സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'; എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

ആ കണ്ണുകൾ തേടുന്നതെന്ത് ? ധനുഷ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ ലുക്ക് എത്തി

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; വാഹൻ-സാരഥി പോർട്ടൽ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും

സ്മാര്‍ട്ട് ഫോണുകള്‍ക്കും ഗാഡ്ജറ്റുകളും വന്‍ ഓഫറില്‍ വാങ്ങാം; ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 4 മുതല്‍