Onam Bumper file
Kerala

ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന കൈപ്പറ്റി. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തളിപ്പറമ്പ് സ്വദേശിക്കായിരുന്നു ഇത്തവണത്തെ തിരുവോണം ബംപറില്‍ ഒന്നാം സമ്മാനം.

ടിഎല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചത്. മുന്‍വര്‍ഷങ്ങളില്‍ വലിയ തുകയ്ക്കുള്ള ബംപര്‍ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളില്‍നിന്നു പോലും പണം ആവശ്യപ്പെട്ട് ആളുകള്‍ എത്തിയിരുന്നു. ഇതാവാം ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി അജ്ഞാതനായി തുടരാന്‍ കാരണമെന്ന് കരുതുന്നു.

ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമീഷനും കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക. 10 ശതമാനമാണ് (3 കോടി) ഏജന്റ് കമീഷന്‍. ബാക്കി 27 കോടി രൂപയില്‍ ആദായനികുതിയും (30 ശതമാനം) സര്‍ചാര്‍ജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവു വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും.

ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് പാലക്കാട് ജില്ലയിലായിരുന്നു. 20.95 ലക്ഷം ടിക്കറ്റുകള്‍. വില്‍പനയില്‍ തൃശൂര്‍ ജില്ല രണ്ടാമതും (10.62 ലക്ഷം), തിരുവനന്തപുരം (8.64 ലക്ഷം) മൂന്നാം സ്ഥാനത്തുമാണ്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറച്ച് ടിക്കറ്റുകള്‍ വിറ്റത് 2.71 ലക്ഷം. 500 രൂപയുടെ ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ യഥാര്‍ഥ ടിക്കറ്റ് വില 357.14 രൂപയാണ്. 142.86 രൂപയാണ് ഒരു ടിക്കറ്റില്‍ നിന്നുള്ള ജി.എസ്.ടി.

450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒന്നാം സമ്മാനത്തുക 30 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കും കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും അടങ്ങിയതായിരുന്നു ഇത്തവണത്തെ ഓണം ബംപര്‍ ലോട്ടറി.

lucky winner of the Thiruvonam bumper has received the 30 crore rupees from the lottery department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും