മന്ത്രി എംബി രാജേഷ് ടിപി സൂരജ്
Kerala

'കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉത്‌പാദനം വര്‍ധിപ്പിക്കണം, വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യണം'

പാലക്കാട് നടന്ന എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം കൂട്ടി വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക എതിര്‍പ്പുകള്‍ ഉയരാമെന്നും എന്നാലത് പരിഗണിച്ചാല്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്ന എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന.

മദ്യം എന്നതൊരു വ്യവസായമാണ്. വ്യവസായമായിട്ട് വേണം അതിനെ കാണാന്‍. ഇന്‍ഡസ്ട്രി എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും വരുമാനമുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കാനും കഴിയുന്ന ഒരു സമീപനമായിരിക്കണം ഉണ്ടാകേണ്ടത്. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുടെ പ്രത്യേകതകൊണ്ടും ചില യാഥാസ്ഥിതികത്വവും മൂലമൊക്കെ ഇതിനെ ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ കാണുന്നതിന് ചില തടസങ്ങള്‍ നിലനില്‍ക്കുകയാണ്. അത് നീക്കം ചെയ്യുക തന്നെ വേണം അദ്ദേഹം പറഞ്ഞു.

'കേരളത്തില്‍ ഒന്‍പത് ഡിസ്റ്റിലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉത്പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉത്പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താത്പര്യക്കാരാണ് തദ്ദേശീയമായുള്ള മദ്യ ഉത്പാദനത്തെ എതിര്‍ക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കര്‍ണാടകയില്‍ ഇല്ലാത്ത എന്ത് പ്രശ്നമാണ് കേരളത്തിലുള്ളത്. സ്ഥാപിത താത്പര്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവയ്പ്പുകള്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ മദ്യനയം അഞ്ച് വര്‍ഷത്തേക്കാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിലവില്‍ ഓരോ വര്‍ഷത്തേക്കാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യനിര്‍മാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ദീര്‍ഘകാല മദ്യനയം ഇല്ലാത്തതിനാല്‍ വ്യവസായികള്‍ കേരളത്തില്‍ വരാന്‍ മടിക്കുന്നു. ഇത് പരിഹരിക്കാനായി ദീര്‍ഘകാല മദ്യനയം വേണം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കണം'- മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

'We should increase the production of local liquor in Kerala and export it abroad'-M B Rajesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT