M M MANI ഫയല്‍ ചിത്രം
Kerala

'98, 68, 91, 99... ഇതൊരു ഫോണ്‍ നമ്പറല്ല'; എല്‍ഡിഎഫിന്റെ പൂര്‍വകാല കണക്കുകള്‍ ഓര്‍മിപ്പിച്ച് എം എം മണി

കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് അദ്ദേഹം ഈ അക്കങ്ങളിലൂടെ വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ സജീവമാകുന്നതിനിടെ കഴിഞ്ഞ കാലത്തെ കണക്കുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് എംഎം മണി രംഗത്തെത്തി. '98, 68, 91, 99... ഇതൊരു ഫോണ്‍ നമ്പറല്ല' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് അദ്ദേഹം ഈ അക്കങ്ങളിലൂടെ വ്യക്തമാക്കിയത്.

എം എം മണി സൂചിപ്പിച്ച ആ കണക്കുകള്‍ ഇങ്ങനെ

98: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ സീറ്റുകള്‍ (വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍), 68: 2011-ല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നേടിയ സീറ്റുകള്‍, 91: 2016-ല്‍ എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ നേടിയ സീറ്റുകള്‍. 99: 2021-ല്‍ ചരിത്രപരമായ തുടര്‍ച്ച നേടിയപ്പോള്‍ ലഭിച്ച സീറ്റുകള്‍. എല്‍ഡിഎഫിന്റെ കരുത്ത് ഈ അക്കങ്ങളിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് എം എം മണി നല്‍കുന്നത്.

M M Mani reminds us of LDF's past performance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

19 വര്‍ഷങ്ങള്‍ക്ക് ശേഷം തസ്ലീമ നസ്രീന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി വരുന്നു; പരിപാടിയില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

'ഒരടിയ്ക്ക് കോളുണ്ടെന്നല്ലേ അശരീരി'; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രം ഉറപ്പിച്ച് ആരാധകര്‍

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ