M R Ajith kumar  ഫെയ്‌സ്ബുക്ക്‌
Kerala

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ചോര്‍ത്തിയെന്ന് സംശയം: ഡിവൈഎസ്പിയെ സ്ഥലം മാറ്റി

പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്ന സംശയത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്. ആലുവ റൂറല്‍ ഡിസിആര്‍പിയിലേക്കാണ് മാറ്റിയത്.

വിരമിക്കാന്‍ എട്ടുമാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം. ട്രാക്ടര്‍ യാത്ര ചോര്‍ത്തിയതിന് അജിത് കുമാറിന്റെ പ്രതികാര നടപടിയാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നവഗ്രഹപൂജക്കാലത്താണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്രചെയ്തത്. പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു ട്രാക്ടര്‍ യാത്ര.

പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവര്‍ അല്ലാതെ മറ്റാരും വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വിവാദമായിരുന്നു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരാണ് ട്രാക്ടര്‍യാത്രയുടെ വിവരങ്ങള്‍ ചോരാന്‍ കാരണമായതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി അജിത് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Police officer transferred on suspicion of reporting on M R Ajith Kumar's controversial tractor ride in Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT