എം വി ​ഗോവിന്ദൻ  ഫെയ്സ്ബുക്ക്
Kerala

'ഇവനെയൊക്കെ സെക്രട്ടറിയാക്കിയതാണ് ഏറ്റവും വലിയ അബദ്ധം': മധു മുല്ലശ്ശേരിക്കെതിരെ എം വി ​ഗോവിന്ദൻ

'മധു മുല്ലശ്ശേരിയെ ഏരിയാ സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ്'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മധു മുല്ലശ്ശേരിയെ ഏരിയാ സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ്. തെറ്റായ ഒന്നിനേയും ഒരു നിലപാടും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാളയം ഏരിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ​ഗോവിന്ദൻ.

'ഇവനെയൊക്കെ സെക്രട്ടറിയാക്കി നടത്തിക്കൊണ്ടുപോയതാണ് നമുക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ഈ പാര്‍ട്ടിക്ക് രാഷ്ട്രീയ ഉള്ളടക്കം വേണം. സംഘടനാപരമായ ശേഷിയും കരുത്തും വേണം. അതിന് വേണ്ടി നല്ല രീതിയില്‍ പാര്‍ട്ടി കരുത്ത് നേടുന്നതിനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മധുവല്ല അതിനപ്പുറം ആര് വന്നാലും തെറ്റായ ഒന്നിനേയും വെച്ചേക്കില്ല.'- എംവി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ ബാബുവിനെതിരെ നേരത്തെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെയും പരാതി ഉണ്ടായിരുന്നു. ഇത്തരം ആളുകൾ പുറത്ത് പോയാൽ പാർട്ടി നന്നാവുകയാണ് ചെയ്യുകയെന്നും ഗേവിന്ദൻ പറഞ്ഞു.

പാര്‍ട്ടിക്കും തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുന്നയിച്ചാണ് മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. അകാരണമായി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്നും ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും മധു ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം