പ്രതീകാത്മക ചിത്രം  
Kerala

ചേര്‍ത്തലയില്‍ മജിസ്ട്രേറ്റിനെ പാമ്പുകടിച്ചു; സംഭവം കോടതിക്ക് സമീപമുള്ള ക്വാര്‍ട്ടേഴ്സില്‍വെച്ച്

Author : സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: ചേര്‍ത്തലയില്‍ മജിസ്‌ട്രേറ്റിനെ പാമ്പുകടിച്ചു. ചേര്‍ത്തല മുന്‍സിഫ് മജിസ്‌ട്രേറ്റ് റോവിന്‍ റോട്രിഗ്‌സിനാണ് പാമ്പുകടിയേറ്റത്. ചേര്‍ത്തല കോടതിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ചൊവ്വ രാത്രിയാണ് പാമ്പുകടിയേറ്റത്. ഉടന്‍തന്നെ ചേര്‍ത്തലയിലെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോടതി കെട്ടിടത്തിനടുത്ത് തന്നെയാണ് മജിസ്‌ട്രേറ്റ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സുള്ളത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഉടന്‍തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Magistrate Robin Rodriguez suffered a snake bite at his official quarters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം