കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് തുടങ്ങി; ആദ്യസംഘത്തില്‍ 349 പേര്‍; ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഫ്ളാഗ് ഓഫ് ചെയ്തു

ആകെ 4286 യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. 13 സര്‍വീസുകളാണ് ഫ്‌ലൈ അദീല്‍ എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് നടത്തുക
Hajj services have commenced from Kannur
കണ്ണൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് തുടങ്ങി
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഫ്‌ലൈ അദീലിന്റെ ആദ്യ വിമാനം പറന്നുയര്‍ന്നത്. 349 പേരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

Hajj services have commenced from Kannur
തമിഴ്നാട്ടില്‍ വിജയ്ക്ക് തിരിച്ചടി; പ്രതിപക്ഷ നേതാവായി പിണറായി വേണ്ടെന്ന് സിപിഐ, നിര്‍ഭയം സഖാക്കള്‍ക്ക് അഭിപ്രായം പറയാം; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

രണ്ടു മണിക്കൂറോളം വൈകിയാണ് ആദ്യ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 5.15നാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. കണ്ണൂരിലേക്ക് വിമാനം എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് സര്‍വീസ് വൈകിയത്. രണ്ടാമത്തെ ഹജ്ജ് വിമാനം ബുധനാഴ്ച രാത്രി 10.15 ഓടെ പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7.30നാണ് കണ്ണൂരില്‍ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് സര്‍വീസ്. എട്ടിന് മൂന്നു സര്‍വീസുകളുണ്ട്.

Hajj services have commenced from Kannur
'തോല്‍വിക്ക് കാരണമായി; പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; പുതുമുഖങ്ങള്‍ വരട്ടെ'

ആകെ 4286 യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. 13 സര്‍വീസുകളാണ് ഫ്‌ലൈ അദീല്‍ എയര്‍ലൈന്‍സ് കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് നടത്തുക. 350 പേരെ ഉള്‍ക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 14 വരെയാണ് കണ്ണൂരില്‍ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് സര്‍വീസുകള്‍. ചടങ്ങില്‍ ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി പി മുഹമ്മദ് റാഫി, അഡ്വ.മൊയ്തീന്‍കുട്ടി ഹാജി, ഒ വി ജാഫര്‍, ഷംസുദ്ദീന്‍ അരിഞ്ചിറ, അഷ്‌കര്‍ കോറോട്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി സജീവന്‍, കിയാല്‍ സിഇഒ അശ്വിനികുമാര്‍, അസി.സെക്രട്ടറി ജാഫര്‍ കക്കൂത്ത്, കണ്ണൂര്‍ ഹജ്ജ് ഹൗസ് നോഡല്‍ ഓഫീസര്‍ എം സി കെ അബ്ദുള്‍ ഗഫൂര്‍, സെല്‍ ഓഫീസര്‍ എസ് നജീബ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ നിസാര്‍ അതിരകം, സി കെ സുബൈര്‍ ഹാജി, വളന്റിയര്‍ കോ-ഓര്‍ഡിനേറ്റര്‍ താജുദ്ദീന്‍ മട്ടന്നൂര്‍, മുന്‍ ഹജ്ജ് കമ്മിറ്റി അംഗം പി ടി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com