കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം 
Kerala

കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

പ്രത്യേക ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിങ് ഫ്ളോര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറില്‍ പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. പാമ്പാടി ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു.

പ്രത്യേക ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിങ് ഫ്ളോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് ഷൂട്ടിങ്ങിനായി കാര്‍ഡ് ബോര്‍ഡുകളുപയോഗിച്ച് കെട്ടിടങ്ങളും, വീടുകളും, റോഡുകളും താല്കാലികമായി നിര്‍മിച്ചിരുന്നു. ഇതിലാണ് തീ പിടുത്തമുണ്ടായത്.

അഗ്‌നിരക്ഷാ സേന എത്തി വെള്ളമുപയോഗിച്ച് തീ അണച്ചു. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫയര്‍ എക്സിംഗ്യൂഷര്‍ ഉപയോഗിച്ച് തീ പൂര്‍ണ്ണമായും കെടുത്തി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Major fire breaks out at K. R. Narayanan National Film Institute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം; തമിഴ്‌നാട്ടില്‍ മന്ത്രി പെരിയകറുപ്പന്‍ തോറ്റത് ഒറ്റ വോട്ടിന്

ടി എന്‍ പ്രതാപനെ 'ചതിച്ചത്' അപരനോ?, തോറ്റത് 126 വോട്ടിന്; അപരന്‍ പിടിച്ചത് 184 വോട്ട്

യുഎഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം, 3 ഇന്ത്യക്കാര്‍ക്ക് പരിക്ക്; കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ

'മരിക്കണമെങ്കില്‍ എന്റെ ആയുസ് തീരണം, അതിന് ഫാന്‍ പൊട്ടി വീണാലും മതി'; ദിവസങ്ങള്‍ മുമ്പ് മരണത്തെക്കുറിച്ച് സന്തോഷ് പറഞ്ഞത്

SCROLL FOR NEXT