തീയണയ്ക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ ശ്രമം 
Kerala

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് വന്‍ തീപിടിത്തം. തങ്കശേരി ആല്‍ത്തറമുടിലെ ഉന്നതിക്കാണ് തീപിടിച്ചത്. അഞ്ച് വീടുകള്‍ കത്തിനശിച്ചു. മറ്റ് വീടുകളിലേക്ക് തീപടര്‍ന്നു. ആല്‍ത്തറമൂടിന് സമീപമുള്ള പുറമ്പോക്കില്‍ നിര്‍മിച്ചിരുന്ന വീടുകളാണ് അഗ്നിക്കിരയായത്. അടഞ്ഞുകിടന്ന ഒരു വീട്ടിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് ഈ വീട്ടില്‍ നിന്ന് സമീപത്തുള്ള വീടുകളിലേക്ക് തീപടരുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി . ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. തകരഷീറ്റുകള്‍ കൊണ്ട് മറച്ച വീടുകളായിരുന്നു. അടുത്തടുത്തായി നിര്‍മിച്ചിരുന്ന വീടുകളായിരുന്നതിനാലാണ് വേഗത്തില്‍ തീ പടര്‍ന്നത്. തീപ്പിടിത്തമുണ്ടായതിന് പിന്നാലെ വീടുകളിലുണ്ടായിരുന്നവര്‍ പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

Major fire in Kollam; five houses gutted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT