CPM 
Kerala

ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; കുട്ടനാട് സിപിഎമ്മിൽ വൻ അഴിച്ചുപണി

മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആലപ്പുഴ: പ്രാദേശിക വിഭാഗീയതയെ തുടർന്ന് കുട്ടനാട് സിപിഎമ്മിൽ വൻ അച്ചടക്ക നടപടി. കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പത്തംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കലിനാണ് പുതിയ കമ്മിറ്റിയുടെ ചുമതല. ആറ് മാസത്തേക്കാണ് നടപടി.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെകെ അശോകൻ, സി ഉണ്ണികൃഷ്ണൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയ കമ്മിറ്റിയിലെ മറ്റൊരു അംഗത്തെയും ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. മനു സി പുളിക്കൽ, ജോസ് തോമസ്, എൻപി വിൻസെന്റ്, ജോജോ ആന്റണി, കെആർ രാംജിത്ത്, എംവി പ്രിയ, എം കൃഷ്ണലത, എംകെ സജി തുടങ്ങിയവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കുട്ടനാട്ടിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്ത് കൂട്ട നടപടിക്ക് തീരുമാനമെടുത്തത്. പ്രാദേശിക വിഭാഗീയതയും സംഘടനയ്ക്കുള്ളിലെ തർക്കങ്ങളും പരിഹരിച്ച് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കുകയാണ് നടപടിയുടെ ലക്ഷ്യം.

CPM Dissolves Kuttanad Area Committee in Major Organisational Overhaul

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

അന്ത്യയാത്രയ്‌ക്കൊപ്പം ചേര്‍ത്തുവെച്ചത് ഇല്ലാക്കഥകള്‍; പ്രേമലതയുടെ കുടുംബത്തിന് മുറിവായി 'വാര്‍ത്തകള്‍'

മൗറീസിയോ പൊചെറ്റിനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ പരിശീലകന്‍

യുദ്ധവീര്യത്തിന്റെ അടയാളമായിരുന്ന ചുണ്ടൻവള്ളങ്ങൾ ഇന്ന് ആവേശപ്പോരാട്ടത്തിന്റെ നായകർ; ചരിത്രവും പാരമ്പര്യവും തുഴയാൻ കായംകുളം ഒരുങ്ങി

ഇന്ത്യൻ പനോരമയിലേക്ക് 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി'; ന്യൂ ഹൊറൈസൺ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും