മലപ്പുറം കുടുംബ കോടതി 
Kerala

മലപ്പുറം കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം; ഉദ്ഘാടനം ജൂലൈയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം: മലപ്പുറം കുടുംബ കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടൊപ്പം മുറ്റത്തെ ഇന്റര്‍ലോക്ക്, വൈദ്യുതി-പ്ലംബിങ് ജോലികള്‍, ചുറ്റുമതില്‍, ഗാര്‍ഡ് റൂം, പെയിന്റിങ് എന്നിവയും പൂര്‍ത്തിയായി. സിസിടിവി സ്ഥാപിക്കുന്ന ജോലികളാണ് ഇനി ബാക്കിയുള്ളത്. ജൂലൈയില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് അധികൃതരുടെ ലക്ഷ്യം.

2007 മുതല്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ പഴയ കെട്ടിടത്തില്‍ പരിമിത സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതിക്കാണ് സ്വന്തമായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഒരുങ്ങുന്നത്. സിവില്‍ സ്റ്റേഷനില്‍ വോട്ടിങ് യന്ത്രങ്ങളും വി.വി.പാറ്റുകളും സൂക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കെട്ടിടത്തിന് സമീപമുള്ള 32 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

11.93 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഇതില്‍ 8.35 കോടി രൂപ സിവില്‍ പ്രവൃത്തികള്‍ക്കും 1.09 കോടി രൂപ വൈദ്യുതീകരണത്തിനും 43.49 ലക്ഷം രൂപ ഇലക്ട്രോണിക്‌സ് ജോലികള്‍ക്കുമായി വകയിരുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റ് 19ന് ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്‍ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.

Malappuram Family Court to get its own building; inauguration in July

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറി മാറി ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ'; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി- വിഡിയോ

'ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ചിത്രം; 'ഖലീഫ' ഒരു നല്ല തുടക്കമാകട്ടെ'

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

'ഭ്രമയു​ഗം' ചാത്തനെ കെട്ടിയിട്ട ബ്രാഹ്മണന്റെ കഥ, ചാത്തൻ വില്ലനാണ് അതിൽ'; എഴുത്തുകാരൻ പി വി ഷാജികുമാർ- വിഡിയോ