എക്സ്പ്രസ് ചിത്രം 
Kerala

ഭാ​ഗ്യം കൈപ്പറ്റാൻ അവരെത്തുന്നു, മൺസൂൺ ബമ്പർ ഒന്നാം സമ്മാനക്കൈമാറ്റം ഇന്ന് 

മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൂട്ടായി എടുത്ത MB 200261 എന്ന ടിക്കറ്റിനാണ് ‌ഒന്നാം സമ്മാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് 10 കോടിയുടെ ഒന്നാം സമ്മാനത്തുക ഇന്ന് കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖി ഭവനിൽ രാവിലെ 9.30-നു നടക്കുന്ന പരിപാടിയിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ തുക കൈമാറും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും. 

‌മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കൂട്ടായി എടുത്ത MB 200261 എന്ന ടിക്കറ്റിനാണ് ഇക്കുറി മണ്‍സൂണ്‍ ബമ്പര്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനമടിച്ചത്. ടിക്കറ്റ് വിലയായ 250 രൂപയിൽ 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി 25രൂപ രണ്ട് പേർ ചേർന്നുമാണ് ഇട്ടത്. എത്ര തുക കിട്ടിയാലും തുല്യമായി വീതിക്കുമെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. 

നികുതിയും ഏജന്റ് കമ്മീഷനും കഴിച്ച് ഏകദേശം 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. വീട് നിര്‍മാണം, കടം വീട്ടല്‍, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കുടുംബത്തിലുള്ളവരുടെ ചികിത്സ അങ്ങനെ നൂറുകൂട്ടം ആവശ്യങ്ങൾ നിറവേറ്റാനാകും ഈ തുക വിനിയോ​ഗിക്കുക. ഭാഗ്യദേവത തുണച്ചെങ്കിലും ജോലി വേണ്ടെന്ന് വയ്ക്കില്ലെന്ന് ഇവർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT