മുസ്തഫ 
Kerala

ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പൊലീസ് പിടികൂടി. പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ(45)യെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. കമ്പാര്‍ട്ട്മെന്റില്‍ അധികം ആളുകള്‍ ഇല്ലായിരുന്ന സമയത്തായിരുന്നു അതിക്രമം.

രാത്രി 9.30ഓടെ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ പിന്‍തുടരുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ച പരാതി. യുവതി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് റെയില്‍വേ പൊലീസ് മുസ്തഫയെ പരപ്പനങ്ങാടിയില്‍ വച്ച് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു.

Malappuram native man arrested for attempt to sexually abuse woman in train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പുകടി, കടുത്ത ചൂട്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം ഇന്ന്

കടുത്ത ചൂട്: ജലസംഭരണികള്‍ വറ്റി വരളുന്നു, ഇടുക്കിയില്‍ ശേഷിയുടെ 33 ശതമാനം മാത്രം, മുല്ലപ്പെരിയാറില്‍ ബോട്ട് സര്‍വീസിന് നിയന്ത്രണം

റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്

കണ്ണൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു; മരിച്ചത് മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം

വിയര്‍ത്തൊലിച്ച് കേരളം, പാലക്കാട് 40 ഡിഗ്രി; 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

SCROLL FOR NEXT