ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

ബൈക്ക് യാത്രികന്റെ തലയിൽ കടന്നൽക്കൂട് കൊത്തിയിട്ട് പരുന്ത്; കൂട്ട ആക്രമണം; ​ഗുരുതരം

മരത്തിനു മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്. 

മരത്തിനു മുകളിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. കടന്നൽക്കൂട് കിരണിന്റെ തലയിലാണ് വീണത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം.

അപകടം മനസിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിച്ചു. പരിസരത്തുണ്ടായിരുന്ന രണ്ട് പേർക്കും കുത്തേറ്റു. 

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിൽപരം കടന്നൽ കൊമ്പുകൾ പുറത്തെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം: പി ജെ ജോസഫ് മത്സരത്തിനില്ല, മകന്‍ അപു തൊടുപുഴയില്‍

SCROLL FOR NEXT