ഫോട്ടോ: ടി പി സൂരജ് 
Kerala

മലയാളക്കരയ്ക്ക് പ്രത്യാശയുടെ പുതുവര്‍ഷ പിറവി; പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കേരളക്കര

Author : സമകാലിക മലയാളം ഡെസ്ക്


കർക്കടകത്തിന്റെ ആശങ്കകളിൽ നിന്ന് ചിങ്ങപ്പുലരിയിലേക്ക് കടന്ന് മലയാളികൾ. മലയാളികൾക്ക് പുതുവർഷാരംഭം. മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കേരളക്കര. 

ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും പൊന്നോണം കൊണ്ടാടുന്നതിന്റെ ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കേരളക്കരയിൽ ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. 

കഴിഞ്ഞ രണ്ട് വർഷവും പ്രളയ ഭീകരതകൾക്ക് നടുവിലായിരുന്നു ചിങ്ങപ്പുലരി. പിന്നാലെ മഹാമാരിയുടെ ആശങ്കയെത്തി. എങ്കിലും പ്രതീക്ഷകളുടെ മാസമാണ് മലയാളികൾക്ക് ചിങ്ങം. പാടത്ത് വിളഞ്ഞ പൊൻകതിർ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം കൂടിയാണ് ചിങ്ങം. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ നിറയും. ‌മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമെല്ലാം മഹാമാരിക്കാലത്ത് പ്രത്യാശയുടെ പുതുനാമ്പുകൾ മലയാളികളുടെ മനസിൽ വിരിയിക്കാൻ സഹായകമായേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'