മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം 
Kerala

കെഎഎസ് പാസായവര്‍ക്ക് മലയാള ഭാഷ പരീക്ഷ നടത്തും; ആറു മാസത്തിനുള്ളില്‍ യോഗ്യത തെളിയിക്കണം: മുഖ്യമന്ത്രി

പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് പരീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎഎസ് പരീക്ഷ പാസായവര്‍ക്ക് ഭാഷാ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു മാസത്തിനുള്ളില്‍ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് പരീക്ഷ. ഇതിനുവേണ്ടി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരല്ല, ഇവിടെയുള്ളവര്‍ തന്നെ മലയാളം അറിയാത്തവരുണ്ട്.അവരെക്കൂടി ഉദ്ദേശിച്ചാണ് ഈ നടപടി.ജീവനക്കാരെ ഭാഷാവബോധമുള്ളവരാക്കി മാറ്റിയും ഭാഷാഭിരുചി ഉള്ളവരെ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാക്കിയും സിവില്‍ സര്‍വീസിനെ മാതൃഭാഷാ കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോക മാതൃഭാഷ ദിന ആഘോഷങ്ങളുടെ ഭാഗമായി, മലയാളം മിഷന്റെ മാതൃഭാഷ പ്രതിഭ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. 

ഏകശിലാ രൂപത്തിലുള്ള ഭാഷ,സംസ്‌കാരം ഇതിനെല്ലാം വേണ്ടിയുള്ള വാദങ്ങളില്‍ കാണാന്‍ സാധിക്കുന്നത് ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, ബഹുസ്വരതയുടെ കാര്യത്തില്‍ക്കൂടി ഇത്തവണത്തെ മാതൃഭാഷാ ദിനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പത്രികയില്‍ മുന്നോട്ടുവച്ച ഭാഷപരിപോഷിക്കാനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍  പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT