സജീഷ് കെ 
Kerala

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുവിലെ പൂഞ്ചില്‍ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാര്‍ സജീഷ് കെ(48) ആണ് വീരമൃത്യു വരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ ആണ്.

ബെഹ്രാംഗല്ലയിലെ സെരി മസ്താന്‍ പ്രദേശത്ത് പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണാണ് മരണം. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സൈനീകന്റെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് അയച്ചു. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ മൃതദേഹം കരിപ്പൂരിലെത്തിക്കും. ബേദറായ സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ഭൗതിക ശരീരം ഇന്ന് പുലര്‍ച്ചയോടെ നാട്ടില്‍ എത്തിക്കും. നാളെ രാവിലെ നാട്ടില്‍ പൊതു ദര്‍ശനം.

Malayali soldier dies in Poonch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

വി എം വിനുവിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്, ചര്‍ച്ചയായപ്പോള്‍ പോസ്റ്റ് മുക്കി

SCROLL FOR NEXT