മീര, അമൽ 
Kerala

തർക്കത്തിന് കാരണം സാമ്പത്തിക പ്രശ്‌നം, കുറ്റം സമ്മതിച്ച് അമൽ; വധശ്രമത്തിനും ഗർഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസ്

അമൽ റെജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  അമേരിക്കയിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്. 
അമേരിക്കയിൽ താമസമാക്കിയ ഉഴവൂർ കുന്നാംപടവിൽ മീര ഏബ്രഹാമി(30)നെയാണു ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി (30) വെടിവച്ചത്.

രണ്ട് മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു. പത്ത് തവണയാണ് അമൽ മീരയുടെ നേർക്ക് നിറയൊഴിച്ചത്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് 
ആശുപത്രി അധികൃതർ അറിയിച്ചു. അമലിനെതിരെ വധശ്രമത്തിനും ഗർഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസെടുത്തു. ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വീട്ടിൽ വെച്ച് ആരംഭിച്ച വഴക്ക് മറ്റു ബന്ധുക്കൾ അറിയാതിരിക്കാൻ ഇരുവരും കാറിൽ കയറി പുറത്തേക്കു പോയി. കാറിലുണ്ടായ തർക്കത്തിനിടെ അമൽ കൈവശമുണ്ടായിരുന്ന തോക്കു കൊണ്ടു മീരയെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഒരു പള്ളിയുടെ പാർക്കിങ് ഏരിയയിലേക്കു വാഹനം ഓടിച്ചുകയറ്റി. ഇവരുടെ താമസസ്ഥലത്തു നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണു പള്ളി. അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 7) ആണു സംഭവം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

SCROLL FOR NEXT