Malayali youth arrested  X
Kerala

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിക്കും, വിഡിയോയും എടുക്കും; മലയാളി യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍

ഇയാളുടെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ വലിയ ശേഖരമാണ് പൊലീസ് കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍. ഹെബ്ബഗൊഡിയില്‍ താമസിക്കുന്ന അമല്‍ എന്‍ അജികുമാര്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ഹെബ്ബഗൊഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ വലിയ ശേഖരമാണ് പൊലീസ് കണ്ടെത്തിയത്. നഗരത്തിലെ വീടുകളുടെ പുറത്തും ബാല്‍ക്കണിയിലും ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ അമല്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഈ അടിവസ്ത്രങ്ങള്‍ ധരിച്ച ഒന്നിലധികം വീഡിയോകളും പൊലീസ് കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രം ധരിക്കുമ്പോള്‍ തനിക്ക് മദ്യപിക്കുന്നതിന് സമാനമായ അനുഭവം തോന്നിയതായി അമല്‍ പൊലീസിനോട് പറഞ്ഞു.

മലയാളിയായ അമല്‍ ആറുമാസം മുമ്പാണ് ബംഗളൂരുവില്‍ എത്തിയത്. ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ അമലിന് ജോലി ലഭിച്ചിരുന്നില്ല. ഹെബ്ബഗൊഡിയില്‍ വാടകവീട്ടില്‍ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഭാരതീയ ന്യായ സംഹിത സെഷന്‍ 303 (2) മോഷണം, 329 (4) അനധികൃതമായി കടന്നുകയറ്റം, 79 സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

malayali youth arrested for steeling women underwears and making video wearing it in bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ ഡി, റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

ഭക്ഷണ വംശീയത തുറന്നുകാട്ടിയ 'പാലക് പനീര്‍' നിയമപോരാട്ടം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി യുഎസ് സര്‍വകലാശാല

ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമായി വർദ്ധിപ്പിക്കണം, നിർദ്ദേശവുമായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ

SCROLL FOR NEXT