സക്കറിയ  ചിത്രം: ബി പി ദീപു/ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
Kerala

'മലയാളികള്‍ കപട സദാചാരവാദികള്‍; മാധ്യമങ്ങളില്‍ വരുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നു'

'മലയാളികള്‍ക്ക് മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ കണ്ണും കാതും തുറന്നുവെക്കാന്‍ വലിയ താല്‍പ്പര്യമാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മാധ്യമങ്ങളില്‍ വരുന്നതെല്ലാം അന്ധമായി വിശ്വസിക്കുന്നവരാണ് മലയാളികളെന്ന് പ്രശസ്ത എഴുത്തുകാരന്‍ പോള്‍ സക്കറിയ. കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടോ എന്നറിയാനാണ് മലയാളികള്‍ക്ക് താല്‍പ്പര്യം. എല്ലാം ശരിയാണെങ്കില്‍ അവര്‍ സന്തുഷ്ടരുമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും അവരോട് പറയേണ്ടതുണ്ട്. അടിയന്തരാവസ്ഥാ കാലത്ത് ഇക്കാര്യം ആരും ചെയ്തില്ല. അതുകൊണ്ട് കേട്ട കാര്യങ്ങള്‍ അവര്‍ വിശ്വസിച്ചു. മാധ്യമങ്ങളുടെ കാര്യത്തില്‍ മലയാളികള്‍ വിഡ്ഢികളാണ്, അവര്‍ എല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്നു. സക്കറിയ പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയെ സംബന്ധിച്ചിടത്തോളം, എട്ടോ പത്തോ പേര്‍ ഒരു മുറിയില്‍ ഒത്തുകൂടി ഭരണഘടനയെ വലിച്ചെറിഞ്ഞ് രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് അതിനു കഴിയുമെന്ന് ഇന്ദിരാഗാന്ധി നമുക്ക് കാണിച്ചുതന്നു. ഇത് സാധ്യമാണെന്ന് ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.

അതേസമയം ബിജെപി അത്രത്തോളം തീവ്രമായ ഏകാധിപത്യ സ്വഭാവത്തിലേക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും, അവര്‍ക്ക് പലതും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നരേന്ദ്രമോദി വളരെ സമര്‍ത്ഥമായാണ് ഇതു കൈകാര്യം ചെയ്തത്. അവര്‍ ഒന്നും അടച്ചുപൂട്ടുകയോ ഭരണഘടനയില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും, കാര്യങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സക്കറിയ പറഞ്ഞു.

മലയാളികള്‍ക്ക് മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ കണ്ണും കാതും തുറന്നുവെക്കാന്‍ വലിയ താല്‍പ്പര്യമാണ്. ലൈംഗികത നിഷിദ്ധവും അധാര്‍മ്മികവും പാപകരവുമായ ഒന്നാണെന്ന തോന്നല്‍ എങ്ങനെയോ നിലനില്‍ക്കുന്നുണ്ട്. സെമിറ്റിക് മതങ്ങളില്‍ നിന്ന് ഉത്ഭവിച്ച് പിന്നീട് മറ്റ് മതങ്ങളിലേക്കും വ്യാപിച്ച ഇത്തരം അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും വിലക്കുകളുമെല്ലാം ആളുകളെ ഒളിഞ്ഞുനോട്ടക്കാരാക്കി മാറ്റി. ഇത്തരം അടിച്ചമര്‍ത്തലുകള്‍ കാരണം നമ്മള്‍ ഒരു ജീര്‍ണ്ണിച്ച സമൂഹമായി മാറി. പത്തുകൊല്ലം മുമ്പു വരെ സദാചാര പൊലീസിങ് വ്യാപകമായിരുന്നുവെന്നും സക്കറിയ പറയുന്നു.

മൊബൈല്‍ ഫോണുകളും പോര്‍ണോഗ്രാഫിയും സാധാരണമായതോടെ, അത്തരം ലൈംഗികാസക്തികള്‍ പഴങ്കഥയായി മാറി. മാത്രമല്ല, സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ഉറച്ച നിലപാടുകള്‍ സ്വീകരിക്കാനും തുടങ്ങി. അതേസമയം, മധ്യവര്‍ഗ മലയാളികളിലെ മാനസിക വൈകല്യം സോഷ്യല്‍ മീഡിയയിലെ അശ്ലീല കമന്റുകളിലൂടെ ഇന്നും പ്രകടമാകുന്നുണ്ട്. എങ്കിലും, സമൂഹത്തെ നയിക്കുന്ന പ്രധാന ശക്തിയായി അവര്‍ക്ക് കഴിയുന്നില്ല. താരതമ്യേന പരിഷ്‌കൃതമായ ഒരു സമൂഹമായി മാറാനുള്ള ചെറിയ ചുവടുവെപ്പുകള്‍ നാം നടത്തിക്കൊണ്ടിരിക്കുകയാണ്. സക്കറിയ കൂട്ടിച്ചേര്‍ത്തു.

‘Malayalis blindly believe everything that comes in the media’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെള്ളി വെളിച്ചം', ചരിത്രമെഴുതി മലയാളി ഷൂട്ടിങ് താരം വി​ദർശ വിനോദ്! ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ

അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

സുഹൃത്തിനെ അടിച്ചുകൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഉറ്റവരുടെ മൃതദേഹവുമായി കാത്തിരിപ്പ്: രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

'ഉർവശി ചേച്ചി പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല; എന്റെ മെന്റൽ ഹെൽ‌ത്തിനെയും കരിയറിനെയും ബാധിക്കുമോ എന്ന പേടിയുണ്ട്'