മുഹമ്മദ് ആട്ടൂര്‍ ടെലിവിഷന്‍ ചിത്രം
Kerala

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല, ഫോണ്‍ സ്വിച്ച് ഓഫ്; ഓട്ടോയില്‍ കയറി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന്

കാണാനില്ലെന്ന് കാണിച്ച് ഭാര്യ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മാമി ( മുഹമ്മദ് ആട്ടൂര്‍) തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ ഡ്രൈവറെ കാണാനില്ലെന്ന് പരാതി. മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കി.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞു. തുടര്‍ന്ന് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രജിത് കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മാമി തിരോധാനക്കേസില്‍ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം രജിത് കുമാറിന് നോട്ടീസ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 20 വര്‍ഷത്തിലേറെയായി രജിത് കുമാര്‍ മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ