മമ്മൂട്ടി 
Kerala

'പ്രതിവര്‍ഷം 3700 റോഡ് അപകടമരണങ്ങള്‍'; മമ്മൂട്ടി റോഡ് സേഫ്റ്റി മിഷന്‍ അംബാസഡര്‍

റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം പതിനഞ്ചിന് രാവിലെ പതിനൊന്നിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകട മരണങ്ങള്‍ കുറയ്ക്കാന്‍ രൂപികരിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്‍ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മമ്മൂട്ടി. റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം പതിനഞ്ചിന് രാവിലെ പതിനൊന്നിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരുവര്‍ഷം ഏകദേശം 3,700 പേരാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. എന്‍ലൈറ്റന്‍ ആന്‍ഡ് എന്‍ഫോഴ്‌സ് എന്ന ആശയവുമായി വിദ്യാര്‍ഥികള്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ ഉള്‍പ്പെടുന്ന വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

മുഖ്യമന്ത്രി വിഡി സതീശന്‍ മിഷന്റെ ചെയര്‍മാനും ഗതാഗത മന്ത്രി കോ- ചെയര്‍മാനുമാണ്. എട്ടുവകുപ്പുകളിലെ മന്ത്രിമാര്‍ അംഗങ്ങളായിരിക്കും. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവര്‍ത്തനം വ്യാപിപ്പിച്ച് സുരക്ഷിത ഡ്രൈവിങ് ക്ലബുകള്‍ രൂപീകരിക്കും. റോഡുകളുടെ നവീകരണം, ബ്ലാക്ക് സ്പോട്ടുകളുടെ പരിഹാരം, സൈന്‍ ബോര്‍ഡുകളുടെ അറ്റകുറ്റപ്പണി, സീബ്രാ ലൈനുകളുടെ വീതി കൂട്ടല്‍, റോഡ് മാര്‍ക്കിങ്ങില്‍ കളര്‍ കോഡുകള്‍ ഉള്‍പ്പെടുത്തി സുരക്ഷാ മേഖലകള്‍ സജ്ജമാക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷ ഉള്‍പ്പെടുത്തുന്നതിനും ഇതിനായി മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകും.

Mammootty Appointed as Road Safety Mission Ambassador

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

ശബരിമല തീര്‍ത്ഥാടനം: ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല; വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം

Today's Rashi Phalam November 05|കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും, സഹോദരങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകും

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് അവസാനിപ്പിക്കുക, ക്ഷമ കാണിക്കുക

വിദ്യാര്‍ഥികളുടെ ഹർജി: സുപ്രീംകോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല