Chottanikkara makam 
Kerala

ചോറ്റാനിക്കര മകം തൊഴല്‍ പത്രിക പ്രകാശനം നിര്‍വഹിച്ച് മമ്മൂട്ടി; തിരുവുത്സവത്തിന് 24 ന് കൊടിയേറും; മകം തൊഴല്‍ മാര്‍ച്ച് 2 ന്

ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെയാണ് ഉത്സവം. ചൊവ്വാഴ്ച വൈകീട്ടാണ് കൊടിയേറ്റ്. ഉത്സവ ബലിദര്‍ശനം ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.

പ്രശസ്തമായ ചോറ്റാനിക്കര മകം തൊഴല്‍ മാര്‍ച്ച് രണ്ട് തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും, മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Makam Festival

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ ' ചോറ്റാനിക്കര മകം ' തൊഴല്‍ പത്രിക പ്രകാശനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ പി അജയനില്‍ നിന്നും മമ്മൂട്ടി പത്രിക സ്വീകരിച്ചായിരുന്നു പ്രകാശനം. ദേവസ്വം അസിസ്റ്റന്റ് കമ്മീഷര്‍ എം ജി യഹുല്‍ദാസ്, ക്ഷേത്രം മാനേജര്‍ കെ എസ് രാജീവ് എന്നിവരും സന്നിഹിതരായിരുന്നു.

ചോറ്റാനിക്കര മകം ' തൊഴല്‍ പത്രിക പ്രകാശനം മമ്മൂട്ടി നിര്‍വഹിക്കുന്നു

തിരുവുത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെ ക്ഷേത്രത്തില്‍ വിവാഹം, ചോറൂണ്, ഭജനം, വിദ്യാരംഭം, അന്നദാനം തുടങ്ങിയ ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

The Thiruvuthsavam festival at the Chottanikkara Devi Temple will begin on Tuesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല, ചില്ലിക്കൊമ്പന്റേത് ആത്മഹത്യയോ?, വിഡിയോ

വിഎം സുധീരനോ, എം കെ മുനീറോ?; കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്ത്

ഹയര്‍ സെക്കന്‍ഡറിയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനം; 'വെട്രി തിരുവിഴ 2026' സംഘടിപ്പിച്ച് നീലഗിരി കോളജ്

SCROLL FOR NEXT