

ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കിടുകയാണ് ഗായിക കെനീഷ. തെന്നിന്ത്യന്‍ ഗായികയായ കെനീഷ മലയാളികള്‍ക്കും സുപിരിചിതയാണ്. നടന്‍ രവി മോഹനുമായുള്ള അടുപ്പത്തിന്റെ പേരില്‍ കെനീഷ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തോടും മലയാള സിനിമയോടും അതിയായ താല്‍പര്യമുള്ള കെനീഷ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ്.
വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന മഡ് ഹൗസ് എന്ന ചിത്രത്തിലൂടെയാണ് കെനീഷയുടെ മലയാളം എന്‍ട്രി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് കെനീഷ സംസാരിച്ചത്. ജീവിതത്തില്‍ ദുരനുഭവങ്ങള്‍ നേരിടുന്ന സ്ത്രീകളോട് പറയാനുള്ളത് എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കെനീഷ.
''23-ാം വയസ്സില്‍ അമ്മയേയും 27-ാം വയസ്സില്‍ അച്ഛനേയും നഷ്ടമായ വ്യക്തിയാണ് ഞാന്‍. 18-ാം വയസ്സിലായിരുന്നു എന്റെ വിവാഹം. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭര്‍ത്താവ് എന്നെ പലതരത്തില്‍ ഉപദ്രവിക്കുമായിരുന്നു. ഗര്‍ഭകാലത്തു ഡംബല്‍ വച്ച് എന്റെ വയറിനിടിച്ചു. എനിക്ക് അന്ന് 19 വയസ്സേയുള്ളൂ. വേദനിച്ച് കരഞ്ഞപ്പോള്‍ നേരം വെളുക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബെംഗളൂരുവിലെ തെരുവിലേക്ക് വലിച്ചെറിഞ്ഞു.'' താരം പറയുന്നു.
''ചോരയൊഴുകി അവശയായ എന്നെ സഹായിക്കാന്‍ ആരും വന്നില്ല. പ്രായമായ മാതാപിതാക്കള്‍ വന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്നു തിരിച്ചറിഞ്ഞ ചിലതുണ്ട്. സഹായിക്കാന്‍ ആരെങ്കിലും വരുമെന്നു കരുതി കാത്തിരിക്കരുത്. പ്രതിസന്ധികളില്‍ നിലവിളിച്ചിട്ടു കാര്യമില്ല, ഓടി രക്ഷപെടാനും ശ്രമിക്കേണ്ട. അനുഭവങ്ങളെ ധൈര്യമായി നേരിട്ട്, സ്വയം സ്‌നേഹിച്ചു മുന്നോട്ടു പോകുക. വെളിച്ചം പകരാന്‍ എന്നെപ്പേലുള്ളവരുണ്ട് എന്നുമോര്‍ക്കുക'' എന്നും കെനീഷ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates