അറസ്റ്റിലായ അനന്തകുമാര്‍ 
Kerala

മകളോട് വഴക്കിട്ട സഹപാഠിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; ഏഴാം ക്ലാസുകാരിയുടെ പിതാവ് അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏഴാം ക്ലാസുകാരനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏഴാം ക്ലാസുകാരനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. നായരമ്പലം വെള്ളേപ്പറമ്പില്‍ വീട്ടില്‍ അനന്തകുമാറി(46)നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തന്റെ മകളോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് അതേ ക്ലാസിലെ വിദ്യാര്‍ത്ഥിയെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അനന്തകുമാറിനെ റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്ലാസ് മുറിയിലുണ്ടായ തര്‍ക്കം സ്‌കൂളില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അനന്തകുമാര്‍ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT