പ്രതീകാത്മക ചിത്രം 
Kerala

16കാരിയെ തട്ടിക്കൊണ്ടുപോയി; കാട്ടിനുള്ളില്‍ പാര്‍പ്പിച്ചു, പീഡനം; 19കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെയും യദുവിനെയും കാണാതായത്.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെയും യദുവിനെയും കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തൊമ്മന്‍കുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണന്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാട്ടില്‍ ഇരുത്തിയ ശേഷം തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണ് കാട്ടില്‍ കഴിഞ്ഞത്. യദുവിനെ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് പെണ്‍കുട്ടി കാട്ടിനുള്ളിലാണെന്ന് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൊവ്വാഴ്ച തേക്ക് പ്ലാന്റേഷനില്‍ അവശനിലയില്‍ പൊലീസ് കണ്ടെത്തി.

കുട്ടി പീഡനത്തിന് വിധേയയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യദുകൃഷ്ണനെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കൂടാതെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പും ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT