പ്രതീകാത്മക ചിത്രം 
Kerala

ഭാര്യ പിണങ്ങിപ്പോയി; മ​ദ്യ ലഹരിയിൽ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമം; യുവാവിനെ രക്ഷപ്പെടുത്തി

സ്റ്റേഷൻ മാസ്റ്ററുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഭാര്യ പിണങ്ങിപ്പോയതിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ലോറി ഡ്രൈവറും തലശ്ശേരി സ്വദേശിയുമായ യുവാവാണ് തൃശൂരിലെ ഒല്ലൂരിൽ റെയിൽവേ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സ്റ്റേഷൻ മാസ്റ്ററുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ലോറി ഡ്രൈവറായ യുവാവ് സിമൻറ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. ഭാര്യയുമായുള്ള പ്രശ്നത്തിൽ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂർ സ്റ്റേഷന് സമീപത്തെ പാളത്തിൽ തലവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് പാളത്തിൽ തലവച്ചു കിടക്കുന്നത് കണ്ട സ്റ്റേഷൻ മാസ്റ്റർ ഉടനെ തന്നെ പൊലീസിൽ വിളിച്ച് വിവരം അറിയിച്ചു.

പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തിൽ നിന്നു പിന്തിരിപ്പിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ തൊഴിലുടമയെ വിളിച്ച് വരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT