പ്രതീകാത്മക ചിത്രം 
Kerala

മേൽവിലാസം തിരക്കി വീട്ടിലെത്തി, 61വയസ്സുകാരിയുടെ മാലപൊട്ടിച്ച് കടന്നു; സ്വർണമല്ല മുക്കുപണ്ടം 

സ്‌കൂട്ടറിലെത്തിയ യുവാവ് അർജുനൻ എന്നയാളുടെ മേൽവിലാസം തിരക്കിയാണ് വീട്ടിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മേൽവിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് 61വയസ്സുകാരിയുടെ മാലപൊട്ടിച്ച് കടന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കോമളം അരവിന്ദാരാമത്തിൽ ധർമലതയുടെ മാലയാണ് കവർന്നത്. മാല സ്വർണമല്ല മുക്കുപണ്ടമാണെന്ന് ധർമലത പറഞ്ഞു. 

സ്‌കൂട്ടറിലെത്തിയ യുവാവ് അർജുനൻ എന്നയാളുടെ മേൽവിലാസം തിരക്കിയാണ് വീട്ടിലെത്തിയത്. തനിക്ക് അറിയില്ലെന്നും സമീപത്തെ കടയിൽ തിരക്കാനും ധർമലത പറഞ്ഞു. അപ്പോൾ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ അടുക്കളയിലേക്കുപോയ ധർമലതയുടെ പിന്നാലെ യുവാവ് എത്തുകയും മാലപൊട്ടിച്ച് ഓടുകയും ചെയ്തു. ഹെൽമെറ്റ് ധരിച്ചതുകൊണ്ട് ആളെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. 

അഞ്ചൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT