കുഴഞ്ഞുവീണ് മരിച്ചു പ്രതീകാത്മക ചിത്രം
Kerala

Kerala Election 2026: തൃശ്ശൂരിൽ വോട്ട് ചെയ്ത് ബൂത്തിൽ നിന്ന് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ ) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂരിൽ വോട്ടു ചെയ്തു പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ ) ആണ് മരിച്ചത്. 65 വയസ്സായിരുന്നു.

രാവിലെ 10.45-നായിരുന്നു സംഭവം. വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്നതിനിടെ കുഴഞ്ഞുവീണു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Man dies after collapsing after voting in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച