ശശീന്ദ്രന്‍ 
Kerala

ഭക്ഷണം കഴിച്ചിറങ്ങിയ ശശീന്ദ്രൻ റോഡിൽ കുഴഞ്ഞുവീണു, മൃതദേഹം വീട്ടിലെത്തിച്ചതിനു പിന്നാലെ ഭാര്യയ്ക്കും അസ്വസ്ഥത; വിഷം ഉള്ളിൽച്ചെന്നതെന്ന് സംശയം

ശശീന്ദ്രന്റെ മൃതദേഹം വീട്ടിൽ എത്തിച്ചതിനു പിന്നാലെയാണ് ഭാര്യയും അമ്മയും ഉൾപ്പടെ നാലു പേർ അസ്വസ്ഥത പ്രകടിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ച് ​ഗൃഹനാഥൻ രക്തം ഛർദിച്ച് മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് നി​ഗമനം. തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിൽ സൂപ്പർവൈസറായ അവണൂർ എടക്കുളം അമ്മാനത്ത് ശശീന്ദ്രനാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയ ശശീന്ദ്രൻ വഴിയിൽ വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ശശീന്ദ്രന്റെ മൃതദേഹം വീട്ടിൽ എത്തിച്ചതിനു പിന്നാലെയാണ് ഭാര്യയും അമ്മയും ഉൾപ്പടെ നാലു പേർ അസ്വസ്ഥത പ്രകടിപ്പിച്ചത്. 

ശശീന്ദ്രന്റെ മരണത്തിന് ഇടയാക്കിയത് ഭക്ഷ്യവിഷബാധയല്ലെന്ന നി​ഗമനത്തിലാണ് ഡോക്ടർമാർ. പരിശോധനാഫലം വന്നാൽ മാത്രമേ മരണകാരണം അറിയാനാവൂ. എന്നാൽ ശശീന്ദ്രൻ പ്രകടിപ്പിച്ച ലക്ഷണങ്ങളിൽ നിന്നാണ് ഭക്ഷ്യവിഷബാധയല്ലെന്ന നി​ഗമനത്തിൽ എത്തിയത്. രാവിലെ ഒൻപതിനു ഭക്ഷണം കഴിച്ച ശശീന്ദ്രൻ 9.30 ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കാണിച്ച അസ്വസ്ഥതകളും വിഷം ഉള്ളിൽച്ചെന്നിരിക്കാമെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

ഭക്ഷണത്തിനുശേഷം തെങ്ങുകയറ്റ തൊഴിലാളികൾക്കു കൂലി നൽകാനുള്ള പണമെടുക്കാൻ മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിലെ എടിഎം കൗണ്ടറിലെത്തിയപ്പോഴാണു ശശീന്ദ്രന് അസ്വസ്ഥതയനുഭവപ്പെട്ടത്. സ്കൂട്ടറിൽ തളർന്നിരിക്കുന്ന ശശീന്ദ്രനെക്കണ്ടു സംശയംതോന്നിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി വിഭാഗം പ്രഫ. ഡോ. സി. രവീന്ദ്രനാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പരിശോധന നടക്കുന്നതിനിടെ രക്തം ഛർദിച്ച് അവശനിലയിലായി. തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു. 

സ്വാഭാവിക മരണമെന്നു കരുതി ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ചതിനു പിന്നാലെയാണ് മറ്റുള്ളവർക്ക് അസ്വസ്ഥതകൾ പ്രകടമാക്കിയത്.  ഭാര്യ ഗീതയ്ക്കാണ് ആദ്യം ബുദ്ധിമുട്ടി അനുഭവപ്പെട്ടത്. തുടർന്ന് ശശീന്ദ്രന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിൽ തന്നെ ഗീതയെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ അമ്മ കമലാക്ഷിയും പറമ്പിൽ ജോലിക്കെത്തിയ തൊഴിലാളികളും അവശനിലയിലായി. എല്ലാവരുടെയും ശാരീരിക അസ്വസ്ഥതകളിൽ സാമ്യത തോന്നിയതോടെയാണ്  ശശീന്ദ്രന്റെ മൃതദേഹം തിരിച്ചെടുത്തു പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റിയത്. ചികിത്സയിൽ കഴിയുന്നവരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കയച്ചു. 

വീട്ടിലുണ്ടായിരുന്ന മകൻ മയൂർനാഥ് ഭക്ഷണം കഴിക്കാതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ കുടൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മയൂർനാഥ് പ്രത്യേകം തയാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണു കഴിക്കുന്നതെന്നു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. മറ്റുള്ളവർ കഴിച്ച പ്രഭാതഭക്ഷണം മയൂർനാഥ് കഴിക്കാതിരുന്നത് അതുകൊണ്ടാണെന്നാണു വിശദീകരണം. നെഞ്ചുവേദനയെ തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിജയ്‌യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം ആത്മഹത്യാപ്രേരണയല്ല; കാമുകനും കുടുംബത്തിനും എതിരായ നടപടികള്‍ റദ്ദാക്കി

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത