നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു, മകന് പരിക്ക്

കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു
മരിച്ച അജില
മരിച്ച അജില

തിരുവനന്തപുരം: കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു. കിളിമാനൂര്‍ എംജിഎം സ്‌കൂള്‍ അധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജില്‍ എംഎസ് അജില (32) ആണ് മരിച്ചത്. പരിക്കേറ്റ മകന്‍ ആര്യനെ (5) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് 4.15നായിരുന്നു സംഭവം. 

വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണുവാന്‍ മകനുമൊത്ത് സ്‌കൂട്ടറില്‍ പോകുമ്പോള്‍ ആയിരുന്നു അത്യാഹിതം സംഭവിച്ചത്. എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് അജില സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ അജില അപകട സ്ഥലത്ത് തന്നെ മരിച്ചു. തെറിച്ച് റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാര്‍ കയറിയെന്നാണ് പൊലീസ് പറയുന്നത്.

സ്‌കൂട്ടറില്‍ ഇടിച്ച ശേഷം അതേ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും എതിരെ വന്ന കാറിലും ഇടിച്ചാണ് കാര്‍ നിന്നത്. കിളിമാനൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടം സൃഷ്ടിച്ചത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ മറുവശത്തുകൂടി വരികയായിരുന്ന അജിലയും മകനും സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com