മുരളീധരൻ 
Kerala

സൈക്കിളിൽ നിന്ന് വീണു, കണ്ണിൽ ബ്രേക്ക് ലിവർ കുത്തിക്കയറി; 60കാരൻ മരിച്ചു

ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ ശക്തികുളങ്ങരയില്‍ വെച്ചാണ് അപകടം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സൈക്കിളിൽ നിന്ന് വീണ് ബ്രേക്ക് ലിവർ കണ്ണിൽ കുത്തിക്കയറി ​ഗൃഹനാഥൻ മരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി മുരളീധരൻ(60) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ ശക്തികുളങ്ങര മള്ളേഴത്തുമുക്കിലായിരുന്നു അപകടം. സൈക്കിളിൽ കമിഴ്ന്ന് വീണ നിലയിൽ കണ്ട മുരളീധരനെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർക്ക്ഷോപ്പിൽ ജോലിതിരിക്കിയ ശേഷം മടങ്ങിവന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഭാര്യ: സുജാത (ഉഷ). മക്കൾ: മഹേഷ്, മുകേഷ്. മരുമക്കൾ:ലക്ഷ്മിപ്രിയ, ശോഭിക. സംസ്കാരം ബുധനാഴ്ച രണ്ട് മണിക്ക് നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT