ടിസി സജീവ് 
Kerala

ഭാര്യ കാൻസർ ബാധിത, നാട്ടുകാർ ചേർന്നു പിരിച്ച പണം നൽകി മടങ്ങുന്നതിനിടെ ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു 

ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കാൻസർ ബാധിച്ചു കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത ധനസഹായം ഭാര്യവീട്ടിൽ എത്തിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. മാവടി തറക്കുന്നേൽ ടി സി സജീവാണ് (47) മരിച്ചത്. സജീവിന്റെ ഭാര്യ ഷൈജിക്ക് ചികിത്സയ്ക്കുള്ള പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തിച്ച് തിരിച്ചു വരികയായിരുന്നു സജീവ്.

തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണം. കാൻസറിനെ തുടർന്ന് സജീവിന്റെ ഭാര്യ ഷൈജി അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം. നാട്ടുകാർ ചേർന്നു പിരിച്ചെടുത്ത തുക നൽകിയ ശേഷം തിരിച്ചു തൂക്കുപാലത്ത് എത്തിയപ്പോൾ തലവേദന അനുഭവപ്പെട്ടു. തുടർന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു.

ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മക്കൾ: ക്രിസ്‌റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ. സംസ്കാരം ഇന്നു 2.30നു മാവടി സെന്റ് തോമസ് പള്ളിയിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ശ്രീനിവാസന് വിട നല്‍കി കൊച്ചി നഗരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ പത്തിന്

280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫര്‍, 50 ശതമാനം വരെ വിലക്കുറവ്; സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍

കൂടുതല്‍ നേട്ടം എസ്‌ഐപിക്കോ സുകന്യ സമൃദ്ധി യോജനയ്‌ക്കോ?; കണക്ക് പറയുന്നത്

മുട്ട സുരക്ഷിതം; കാന്‍സര്‍ സാധ്യതാ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് എഫ്എസ്എസ്എഐ

SCROLL FOR NEXT