സന്ദീപ്‌ 
Kerala

പത്തനംതിട്ടയില്‍ യുവാവ് മരിച്ചത് മര്‍ദനമേറ്റ്; അടുപ്പമുണ്ടായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍

ആന്തരിക പരിക്കുകളാണ് മരണകാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പത്തനംതിട്ട: ചിറ്റാറിലെ സന്ദീപിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി, സുഹൃത്ത് ഗോപി എന്നിവരാണ് പ്രതികള്‍. വിവാഹിതയായ യുവതിയുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം. മരണ കാരണം മര്‍ദ്ദനമേറ്റതാണെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ഇന്നലെ രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അവശ നിലയില്‍ കണ്ടെത്തിയത്. രാത്രി തന്നെ ചെങ്ങറ ഭാഗത്തു നിന്ന് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. സന്ദീപിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ അച്ഛനെയും സുഹൃത്തുക്കളെയുമാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവരില്‍ രണ്ട് പേര്‍ക്കാണ് കൊലപാതകത്തില്‍ പങ്കെന്ന് ബോധ്യപ്പെട്ടു. യുവതിയുടെ അച്ഛനും അച്ഛന്റെ അടുത്ത സുഹൃത്തുമാണ് ഇയാളെ മര്‍ദിച്ചത്.

സന്ദീപിന്റെ ദേഹമാസകലം ഇടിയേറ്റതിന്റെ മുറിവുകളും ചതവുമുണ്ടായിരുന്നു. ആന്തരിക പരിക്കുകളാണ് മരണകാരണമായത്. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകളൊടിഞ്ഞ് കരളില്‍ കുത്തിക്കയറിയിരുന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തി. പ്രതികളെ പിടികൂടുന്ന സമയത്ത് ഇവരുടെ കൈവശം തോക്കടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ആംസ് ആക്റ്റ് പ്രകാരമാണ് ആദ്യം പൊലീസ് കേസെടുത്തത്. ഇപ്പോള്‍ കൊലപാതക കുറ്റത്തില്‍ കൂടി പ്രതികളാക്കും. അസ്വാഭാവിക മരണത്തില്‍ എടുത്ത എഫ്‌ഐആറില്‍ മാറ്റം വരുത്താനാണ് ചിറ്റാര്‍ പൊലീസിന്റെ തീരുമാനം. ഇന്നലെ രാത്രിയാണ് 35കാരനായ സന്ദീപിനെ വീടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയതും പിന്നീട് മരിക്കുകയും ചെയ്തത്.

Man dies after being beaten in Chittar; 2 in police custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

ആ ഫോട്ടോ ഇല്ലെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു, ലാലേട്ടനോട് സങ്കടം പറഞ്ഞപ്പോള്‍; സിദ്ധു പനയ്ക്കല്‍ പറയുന്നു

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

'ഓപ്പറേഷൻ കണ്ണൂർ മഖ്ന' വിജയം: ആറളത്തെ വിറപ്പിച്ച മോഴയാനയെ മൂന്ന് തവണ മയക്കുവെടി വെച്ച് തളച്ചു

ചാലക്കുടിയിൽ ആർആർടി സംഘത്തിന്റെ നടപടിക്കിടെ കാട്ടാനയ്ക്ക് പരിക്ക്: പടക്കം പൊട്ടിച്ച് തുരത്തിയെന്ന് ആക്ഷേപം; വനംവകുപ്പിനെതിരെ പരാതി