അ​ബു വിഡിയോ സ്ക്രീൻഷോട്ട്
Kerala

കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

ആ​ക്ര​മ​ണ​ത്തി​ൽ‌ അ​ബു​വി​ന്‍റെ കാ​ലി​നും വാ​രി​യെ​ല്ലു​ക​ൾ​ക്കും ഗുരു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​കൻ മരിച്ചു. കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബു (73) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്ത് മ​ര​ങ്ങ​ൾ കു​ത്തി മ​റി​ക്കു​ന്ന​ത് ക​ണ്ട് പോ​ത്തി​നെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.

ആ​ക്ര​മ​ണ​ത്തി​ൽ‌ അ​ബു​വി​ന്‍റെ കാ​ലി​നും വാ​രി​യെ​ല്ലു​ക​ൾ​ക്കും ഗുരു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും പോ​ത്ത് അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ‌ ഉ​ട​ൻ അബുവിനെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉടമ എത്തിയാണ് പോത്തിനെ ശാന്തനാക്കിയത്.

പോ​ത്തി​ന്‍റെ ശ്ര​ദ്ധ മാ​റി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ അ​ബു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

Man dies after being gored by buffalo in Kalamassery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

'ഭര്‍ത്താവ് ഉപദ്രവിക്കുന്നു, ചെലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്തിട്ടില്ല; ശരിയാണ് ഞാന്‍ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയുമാണ്'

'അവര്‍ ചെയ്ത തെറ്റെന്താണ്?; ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയം'

50 കിലോയുള്ള തിരുപ്പതി ബാലാജിയുടെ വെങ്കല പ്രതിമ, ഗുരുദേവ ദര്‍ശന പുസ്തകങ്ങള്‍; മോദിക്ക് സമ്മാനിച്ച് വെള്ളാപ്പള്ളി നടേശന്‍

സഭയില്‍ നേര്‍ക്കുനേര്‍ പോരടിച്ച് വിഡി സതീശനും പിണറായിയും; ഖമേനിയുടെ സംസ്‌കാരത്തിന് മോദിക്ക് ക്ഷണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍