മണിമല പൊന്തൻപുഴ വനത്തിൽ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രതീകാത്മക ചിത്രം
Kerala

മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ, കാട്ടിൽ വച്ച് കൊല്ലാൻ ശ്രമം; രക്ഷപ്പെട്ട് ഓടിയെത്തിയത് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ

ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് മുന്നിൽ രക്ഷകരായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കെത്തിയ ഉദ്യോ​ഗസ്ഥർ. വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനാണ് വധശ്രമത്തിൽ വത്ത് രക്ഷപ്പെട്ടത്. സുമിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 13-ന് ഉച്ചയ്ക്കായിരുന്നു സംഭവം. മണിമല പൊന്തൻപുഴ വനത്തിൽ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥർക്ക് മുന്നിലേക്കാണ്.

ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു. മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. ഉദ്യോഗസ്ഥർ റാന്നി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണിമല പൊലീസ് നടത്തിയ അന്വഷണത്തിൽ കൊടുങ്ങൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി സാബുദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പ്രസീദ് (52) എന്നിവർ അറസ്റ്റിലായി. സുമിത്തും സാബു ദേവസ്യയും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് വിവരം. യു.എസ്. ഹരികൃഷ്ണൻ, പി.ടി. ദിലീപ് ഖാൻ, ആർ. ശ്രീജിത്ത് കുമാർ, അനു എന്നിവർ ഉൾപ്പെട്ട സംഘമാണ് യുവാവിന് രക്ഷയേകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി