കുഴഞ്ഞവീണ വഴിയാത്രക്കാരനെ സഹായിക്കുന്ന ഗവര്‍ണര്‍  
Kerala

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ

പ്രമേഹം കൂടിയതോടെ ഗീരിഷ് ശാരീരകാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

Author : Sujith

തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഓണാഘോഷത്തില്‍ പങ്കെടുക്കാനായി ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗീരിഷ് കുഴഞ്ഞുവീണത് ശ്രദ്ധയില്‍പ്പെട്ടത്. പ്രമേഹം കൂടിയതോടെ ശാരീരകാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ഇയാള്‍ കുഴഞ്ഞുവീണത് കണ്ട ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി, ഗീരീഷിന് അരികിലേക്ക് എത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സ്റ്റാഫിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഗവര്‍ണറുടെ സ്റ്റാഫ് ഉടന്‍ തന്നെ ഗിരീഷിനു വെള്ളം നല്‍കുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. അതിനിടെ ഗിരീഷിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വിവരം അറിയിച്ചു.

വെള്ളയമ്പലം സ്വദേശിയാണ് ഗീരീഷ്. എന്നാല്‍ കുടുംബം ദൂരെയായതിനാല്‍ ഉടന്‍ സ്ഥലത്തെത്താന്‍ സാധിച്ചില്ല. ഗിരീഷിനെ ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Man falls unconscious near Kerala Lok Bhavan, Governor Arlekar rushes to his aid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

ഷൂ താഴെ വീണപ്പോൾ എടുക്കാൻ ശ്രമിച്ചു; ബസിനടിയിൽപ്പെട്ട് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ക്വിസ് മത്സരത്തിൽ സവർക്കറുടെ പേര് ഉൾപ്പെടുത്തിയ സംഭവം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

'ആകാശത്ത് കാവലുണ്ട്'; വ്യോമപ്രതിരോധ സേനയുടെ കരുത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎഇ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 66 lottery result