ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

പ്രണയം ഉപേക്ഷിച്ച് മണ്ഡപത്തിലേക്ക്, പകയോടെ മുൻകാമുകൻ; വിവാഹപ്പന്തൽ മരണവേദിയായി

ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയത്. ഇത് അം​ഗീകരിക്കാതെ വിവാഹത്തലേന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു നാലം​ഗ സംഘം

സമകാലിക മലയാളം ഡെസ്ക്

ന്ന് രാവിലെ പത്തരയ്ക്ക് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വര്‍ക്കല കല്ലമ്പലം വടശേരികോണം സ്വദേശി രാജു (61) കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മുൻകാമുകൻ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികൾ. ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയത്. ഇത് അം​ഗീകരിക്കാതെ വിവാഹത്തലേന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു നാലം​ഗ സംഘം. 

ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് ഇന്നലെ രാത്രി വിവാഹത്തിന് മുന്നോടിയായുള്ള സല്‍ക്കാരം നടക്കുന്നതിനിടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. പാർട്ടി കഴിഞ്ഞ് തർക്കത്തിലേർപ്പെട്ട യുവാക്കൾ രാജുവിനെ ആക്രമിക്കുകയായിരുന്നു. ജിജിന്‍ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ‌​ഗുരുതരമായി പരിക്കേറ്റ രാജു തൽക്ഷണം മരിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT