ഗീത, സുരേഷ് 
Kerala

മദ്യപാനത്തിനിടെ തര്‍ക്കം, ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്. 

കഴിഞ്ഞ ദിവസമാണ് ഗീതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കല്ലുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലയ്ക്ക് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ചാലക്കുടെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സുരേഷിനായുള്ള തെരച്ചില്‍ തുടരുകയായിരുന്നു. അതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളില്‍ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

ഗീതയും സുരേഷും ഒന്നിച്ച് ബന്ധുവീട്ടില്‍ വച്ചാണ് മദ്യപിക്കുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് തിരിത്തുവരുന്ന വഴിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടില്‍ നിന്ന് കയ്യില്‍ കരുതിയ വടിവാളുകൊണ്ട് വെട്ടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍