Man Sentenced to 15 Years in Child Sexual Abuse Case 
Kerala

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 64 കാരന് 15 വര്‍ഷം കഠിന തടവ്

പീഡനത്തെ കുറിച്ച് വിദ്യാര്‍ഥിനി സ്‌കൂള്‍ കൗണ്‍സിലര്‍ മുഖേന തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പത്തുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയെ 15 വര്‍ഷം കഠിനതടവിനും 30,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമനെ (64)യാണ് ജഡ്ജി കെ നൗഷാദ് അലി ശിക്ഷിച്ചത്.

2021ല്‍ കുട്ടിക്ക് എട്ടു വയസ്സുണ്ടായിരുന്നപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തും പിന്നീട് സ്‌കൂളിലേക്കു പോകാന്‍ ജീപ്പ് കാത്തുനില്‍ക്കുന്ന സമയത്തും പ്രതിയുടെ കടയില്‍വച്ച് ലൈംഗികാതിക്രമത്തിനിരയാക്കി എന്നാണ് കേസ്.

പീഡനത്തെ കുറിച്ച് വിദ്യാര്‍ഥിനി സ്‌കൂള്‍ കൗണ്‍സിലര്‍ മുഖേന തൊട്ടില്‍പാലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

തൊട്ടില്‍പാലം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം പി വിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വി പി ദീപ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

Man Sentenced to 15 Years in Child Sexual Abuse Case: A 64-year-old man has been sentenced to 15 years of rigorous imprisonment and a fine

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

SCROLL FOR NEXT