പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവ് ടെലിവിഷന്‍ ചിത്രം 
Kerala

ഒരു രാത്രി മുഴുവന്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങി യുവാവ്; സാഹസികമായി പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം

പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്‌സും പൊലീസും രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്‌സും പൊലീസും രക്ഷപ്പെടുത്തി. ചെമ്പ്ര സ്വദേശി വിജീഷാണ് കഴിഞ്ഞ ദിവസം ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയത്. ഒരു രാത്രി മുഴുവന്‍ ഇയാള്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു.

വെള്ളിയാഴ്ച ഉച്ചയോടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടു കാലുകള്‍ മാത്രം പുറത്തേക്ക് കാണുന്ന രീതിയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിജീഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. നരിക്കുനിയില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

വലിയ പാറക്കല്ലുകള്‍ നീക്കം ചെയ്ത് ശേഷം മറ്റു കല്ലുകള്‍ കയറിട്ട് ബന്ധിപ്പിച്ച് സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്. അവശനായ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസി. സ്‌റ്റേഷന്‍ ഓഫീസര്‍മാരായ ടി പി രാമചന്ദ്രന്‍, കെ കെ രമേശന്‍ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എന്‍ ഗണേശന്‍, ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ എ നിപിന്‍ദാസ്, ഒ അബ്ദുള്‍ ജലീല്‍, ടി സനൂപ്, എം പി രജിന്‍, കെ രഞ്ജിത്, എം അനീഷ്, കെ കെ അനൂപ്, ഹോം ഗാര്‍ഡ് കെ സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന