വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞായിരുന്നു തട്ടിപ്പ് പ്രതീകാത്മക ചിത്രം
Kerala

'വനം വകുപ്പില്‍ ജോലി, കലക്ടറേറ്റില്‍ വരുമ്പോള്‍ കാണാം'; സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 10ലക്ഷം രൂപ തട്ടി; പ്രതി പിടിയില്‍

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി വേലായുധന്‍ മകന്‍ പ്രബിന്‍ (34) ആണ് അറസ്റ്റിലായത്.

വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്നു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വനം വകുപ്പിന്റെ വ്യാജരേഖകളുമായി യൂണിഫോം ധരിച്ചാണ് ഇയാള്‍ ആളുകളെ സമീപിച്ചിരുന്നത്. വാളയാര്‍ റെയ്ഞ്ച് ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും കോടതി ആവശ്യങ്ങള്‍ക്കായി തൃശ്ശൂര്‍ കലക്ടറേറ്റില്‍ വരുമ്പോള്‍ കാണാമെന്നുമാണ് ഇയാള്‍ ധരിപ്പിച്ചിരുന്നത്. പലതവണകളിലായി ആളുകളില്‍ നിന്ന് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ പ്രതി വാങ്ങിയിട്ടുണ്ട്.

ജോലിയില്‍ ചേരേണ്ട ദിവസങ്ങള്‍ മാറ്റി മാറ്റി പറഞ്ഞപ്പോള്‍ സംശയം തോന്നിയ ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

SCROLL FOR NEXT