അര്‍ജുന്റെ കുടുംബത്തെ കണ്ട് മനാഫ് സ്‌ക്രീന്‍ഷോട്ട്
Kerala

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു; അര്‍ജുന്റെ കുടുംബത്തെ കണ്ട് മനാഫ്

തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്.

തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തെറ്റിദ്ധാരണകള്‍ സംസാരിച്ച് തീര്‍ത്തെന്നും മനാഫ് പറഞ്ഞു. താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍ പറഞ്ഞു. പറയാനുദ്ദേശിച്ചത് വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വര്‍ഗീയവാദിയാക്കിയതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തില്‍നിന്ന് സഹോദരീ ഭര്‍ത്താവ് ജിതിനെ കൂടാതെ സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു. മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT