gas pipeline leak 
Kerala

മണലി ഗ്യാസ് പൈപ്പ് ലൈൻ ചോർച്ച; ഗതാഗതം പുനഃസ്ഥാപിച്ചു; മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി

ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പുതുക്കാട് മണലിയിൽ കൊച്ചിൻ- സേലം ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഗതാഗതം തടസപ്പെട്ട മണലി- മടവാക്കര റോഡിലെ നിയന്ത്രണങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചിരുന്ന വൈദ്യുതി ബന്ധം ഉടനടി പുനഃസ്ഥാപിക്കും. മാറ്റിപ്പാർപ്പിച്ചിരുന്ന കുടുംബങ്ങൾ ഇന്ന് വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങും.

​ഇന്ന് ഉച്ചക്ക് ശേഷം തൃശൂർ റൂറൽ പൊലീസ്, കൊച്ചിൻ- സേലം പൈപ്പ് ലൈൻ ലിമിറ്റഡ് എച്ച്ആർ മാനേജർ & ലീഗൽ അഡ്വൈസർ, ഐഒസി ടെക്നിക്കൽ അഡ്വൈസർ, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.

താത്കാലികമായി മാറ്റിപ്പാർപ്പിച്ച 20 കുടുംബങ്ങൾക്കും ഇന്ന് വൈകീട്ട് 6 മണിക്ക് ശേഷം വീടുകളിലേക്ക് തിരികെ പ്രവേശിക്കാം. ​ഗ്യാസ് പൈപ്പ് ലൈനിലെ ചോർച്ചയിൽ ഭീഷണിയില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

gas pipeline leak, traffic restored: Restrictions on the Manali-Madawakara road have been lifted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ചു കൊന്നു

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 07|ജോലിയിൽ ഉയർച്ച നേടും കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

നിങ്ങള്‍ ആരെയെങ്കിലും പ്രണയിച്ചേക്കാം

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

SCROLL FOR NEXT