മാനന്തവാടിയിൽ ഭീതിപരത്തിയ കാട്ടാന തണ്ണീർക്കൊമ്പന്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

മാനന്തവാടിക്ക് ആശ്വാസം, കാട്ടാനയെ മയക്കുവെടിവച്ചു; ബന്ദീപ്പൂരിലേക്ക് മാറ്റും

ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് അനിമൽ ആംബുലൻസിൽ കയറ്റാനുള്ള നടപടി ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതിപരത്തിയ കാട്ടാന തണ്ണീർക്കൊമ്പനെ മയക്കുവെടിവച്ചു. രണ്ടാമത്തെയും നാലാമത്തെയും മയക്കുവെടിയാണ് ആനയ്ക്കേറ്റത്. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് അനിമൽ ആംബുലൻസിൽ കയറ്റാനുള്ള നടപടി ആരംഭിച്ചു. ബന്ദീപ്പൂർ വനമേഖലയിലേക്കായിരിക്കും ആനയെ കൊണ്ടുപോവുക.

ആനയുടെ വലത്തെ കാലിനാണ് വെടിയേറ്റത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ച് ഓടിയില്ല. മയക്കുവെടിയേറ്റ സ്ഥലത്തുതന്നെ തുടരുന്ന ആനയുടെ അടുത്തേക്ക് കുങ്കിയാനകളെ എത്തിക്കും. വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോ​ഗിച്ചായിരിക്കും തണ്ണീർക്കൊമ്പനെ ആംബുലൻസിൽ കയറ്റുക. ആനയുടെ ആരോ​ഗ്യനില പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വൈദ്യസംഘം.

12 മണിക്കൂറായി കാട്ടാന മാനന്തവാടി ടൗണിനെ ഭീതിയിലാക്കാന്‍ തുടങ്ങിയിട്ട്. തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിറങ്ങിയത്.

കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്നാണ് തണ്ണീര്‍ കൊമ്പന്‍ എത്തിയത്. ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്നും കഴിഞ്ഞ ജനുവരി 16 ന് കര്‍ണാടക വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ആനയാണിത്. പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം ഒറ്റയാനെ ബന്ദിപ്പൂരിനടുത്ത് മൂലഹൊള്ളയില്‍ തുറന്നു വിടുകയായിരുന്നു. ഇവിടെ നിന്നാണ് ആന മാനന്തവാടിയിലെത്തിയത്. ആന അക്രമാസക്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT